പൗര വിചാരണയാത്രക്ക് പീച്ചിയിൽ തുടക്കം കുറിച്ചു


പട്ടിക്കാട്. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് നയിക്കുന്ന പൗര വിചാരണയാത്രക്ക് പീച്ചിയിൽ തുടക്കം കുറിച്ചു. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ പാർട്ടി പതാക കെ.സി അഭിലാഷിന് കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങുകയാണ് എന്നും വിലക്കയറ്റത്തിനും, പിൻവാതിൽ നിയമനങ്ങൾ അടക്കം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന ജനദ്രോഹ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇത്തരം സമരങ്ങൾ സംഘടിപ്പിക്കുന്നത് എന്നും ജോസ് വള്ളൂർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടുദിവസങ്ങളിലായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസിന്റെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും പൗര വിചാരണ യാത്ര സ്വീകരണം ഏറ്റുവാങ്ങും. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, എം.എൽ. ബേബി, പി.പി. രാജീവ്, കെ.എൻ. വിജയകുമാർ, മനോജ് കുമാർ, റോയ് കെ ദേവസി, ഷിബു പോൾ,  സി.വി ജോസ്, ഷൈജു കുര്യൻ, കെ.എം പൗലോസ്, തോമസ് കുര്യൻ, സജി താന്നിക്കൽ, ബിന്ദു കാട്ടുങ്ങൽ, പ്രവീൺ രാജു, ബ്ലെസ്സൻ വർഗീസ്, റോയി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ പി ചാക്കോച്ചൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിന്ദു ബിജു, റീന എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments