അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ലൈബ്രറി കൗൺസിലിന്റെ വിളംബര ജാഥ

പട്ടിക്കാട്.  ശാസ്ത്രജ്ഞാനവും ശാസ്ത്രാവബോധവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പാണഞ്ചേരി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബരജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര വിദ്യാഭ്യാസം ഉള്ളവർക്കിടയിൽ പോലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിച്ചുവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാനും ശാസ്ത്ര വിചാരം പുലരാനുമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഡിസംബർ 22 മുതൽ 30 വരെ ജനചേതന യാത്ര നടത്തുന്നുണ്ട്.  ഗുരുതര ഭവിഷ്യത്തായ മയക്കുമരുന്നിന്റെ പിടിയിൽ നിന്നും യുവാക്കളെ മോചിപ്പിക്കാനുള്ള സന്ദേശം കൂടിയാണ് ജനമോചന യാത്ര മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ഭാഗമായാണ് ലൈബ്രറി കൗൺസിൽ പാണഞ്ചേരി സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 27ന് വിളംബര യാത്ര സംഘടിപ്പിച്ചത്.  

ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി പ്രസിഡന്റ് കെ.ജി. ജയപ്രകാശ്, പഞ്ചായത്ത് സമിതി കൺവീനറും ജാഥ ക്യാപ്റ്റനുമായ കെ.എസ്. ഫ്രാൻസിസ് , വൈസ് ക്യാപ്റ്റൻ സാജൻ വഴുക്കുംപാറ, മാനേജർ സി.സി ജോസ് തുടങ്ങിയവർ സംസാരിച്ചു. പട്ടിക്കാട് നിന്നും ആരംഭിക്കുന്ന വിളംബര യാത്ര വീണ്ടശ്ശേരി, വിലങ്ങന്നൂർ, തെക്കുംപാടം, ചുവന്നമണ്ണ്, എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം വാണിയംപാറയിൽ സമാപിക്കും. സമാപനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി ഉദ്ഘാടനം ചെയ്യും.



Post a Comment

0 Comments