പീച്ചി. വാർഡ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ അനുസ്മരണം നടത്തി. 12-ാം ചരമവാർഷിക ദിനത്തിൽ കെ.കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ഷിബു പോൾ അനുസ്മരണം നടത്തി. കോൺഗ്രസ് പ്രസ്ഥാനത്തെ സംസ്ഥാനത്തു കെട്ടിപ്പെടുത്തിയ കെ.കരുണാരനാണ് കേരളത്തിലെ എല്ലാ വൻകിട പദ്ധതികളുടെയും അടിസ്ഥാന ശിലയിട്ടത്. കൊച്ചി വിമാനത്താവളം മുതലുള്ള അഭിമാനകരമായ എല്ലാ പദ്ധതികൾക്കും കേരളം ലീഡറോടു കടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വാർഡ് പ്രസിഡന്റ് സി.ഡി. ആന്റണി അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ സ്വാഗതവും വാർഡ് സെക്രട്ടറി ടി.ടി. ജോയ് നന്ദിയും പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താണിക്കൽ, വിൻസന്റ് പയ്യപ്പിളളി, ആൻവിൻ വില്യംസ്, സുകുമാരൻ എന്നിവർ പങ്കെടുത്തു.


0 Comments