കണ്ണാറ. യാക്കോബായ സഭയുടെ തൃശ്ശൂർ ഭദ്രാസന യൂത്ത് അസോസിയേഷൻ കണ്ണാറ സെ. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ജനുവരി 8 ന് സംഘടിപ്പിച്ച 'ഹാദൂസോ 2022' ക്രിസ്മസ് സന്ധ്യ ഡൽഹി ഭദ്രാസനാധിപൻ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേസിൽ കൊല്ലാർമാലി അധ്യക്ഷത വഹിച്ചു. ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിനും നടത്തി. യൂത്ത് അസോസിയേഷൻ ഭദ്രാസന പ്രസിഡന്റ് ഫാ. എൽദോ കൊഴക്കാട്ട് മെത്രാപ്പോലീത്തയ്ക്ക് അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു. തുടർന്ന് യൂത്ത് അസോസിയേഷന്റെ വിവിധ യൂണിറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് കരോൾ മത്സരവും ക്രിസ്തുമസ് പാപ്പ മത്സരവും നടത്തി. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. റെജി കുഴിക്കാട്ടിൽ, ഫാ. ജിജു വർഗീസ്, ഫാ. ജോമോൻ ജോസഫ്, റെജി പൗലോസ്, കെ പി ബെന്നി, കെ.വി. മനോജ്, യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി അനുമോൻ സി. തമ്പി എന്നിവർ പ്രസംഗിച്ചു. എൽദോസ് എം മത്തായി,ജിതിൻ ജോയ്, പി.കെ. അഞ്ജു, നിതിൻ യാക്കോബ്, അനുമോൾ ഷാജി, റിജോ റോയ് , പി.കെ. മോബി തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments