കണ്ണാറ. വീണ്ടശ്ശേരി മേഖലയിൽ രാത്രി സമയത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ മോഷണം പോകുന്നതായി പരാതി. കഴുകി ഉണക്കാൻ ഇടുന്ന വസ്ത്രങ്ങളും വീടിന് പുറത്ത് വയ്ക്കുന്ന ചെരിപ്പുകളും ആണ് മോഷ്ടാവ് കൈക്കലാക്കുന്നത്. കഴിഞ്ഞ ചില മാസങ്ങളായി പ്രദേശത്ത് ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും ആരും പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ ഡിസംബർ മാസത്തിൽ സമാനമായ നിരവധി സംഭവങ്ങൾ പ്രദേശത്തെ പല വീടുകളിലും ഉണ്ടായതോടെയാണ് ഇത് മോഷണം ആണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. പ്രദേശത്തെ വീടുകളെ കുറിച്ചും വഴികളെക്കുറിച്ചും നന്നായി അറിയാവുന്ന ഏതെങ്കിലും വ്യക്തികൾ ആകാം ഇതിന് പുറകിൽ എന്നാണ് നാട്ടുകാരുടെ സംശയം. ഈ ഭാഗങ്ങളിൽ രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments