പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'സൗജന്യ സമ്മാന പെരുമഴ 2023' ന്റെ ഉദ്ഘാടനം നാളെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവിന്ദ്രൻ നിർവ്വഹിക്കും. വൈകീട്ട് 4.45 ന് പട്ടിക്കാട് വ്യാപാരി ഭവനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി അധ്യക്ഷത വഹിക്കും. സമ്മാനകൂപ്പൺ പ്രകാശനം കെവിവിഇഎസ് ഒല്ലൂർ നിയോജക മണ്ഡലം ചെയർമാൻ ബിജു ഇടക്കളത്തൂർ, ബ്രോഷർ പ്രകാശനം പീച്ചി പോലീസ് എസ്‌ഐ എ.ഒ. ഷാജി എന്നിവർ നിർവഹിക്കും. വാർഡ് മെമ്പർ ആനി ജോയ്, മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പാണഞ്ചേരിയിലെ ജനങ്ങൾ ഏറെ ആകാംക്ഷയോടെയും, ആവേശത്തോടെയും കാത്തിരുന്ന കെവിവിഇഎസ് പട്ടിക്കാട് യൂണിറ്റിന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്നും, സംഘടന മെമ്പർമാരുടെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത സംഖ്യയ്ക്കു മുകളിൽ പർച്ചെയ്‌സ് ചെയ്യുന്ന വർക്കുവേണ്ടി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതിയാണ് 'സൗജന്യ സമ്മാന പെരുമഴ 2023' എന്നും കൺവീനർ ബെന്നി കൊയപ്പറ്റയിൽ, പ്രസിഡന്റ് ജോബി പി.വി., സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ എന്നിവർ അറിയിച്ചു.


0 Comments