പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഓംബുഡ്‌സ്മാന്റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തി


പട്ടിക്കാട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പരാതികൾ സ്വീകരിക്കുന്നതിനും അവ സുതാര്യമാക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി തൃശ്ശൂർ ജില്ല ഓംബുഡ്‌സ്മാൻ അബ്ദുൽ അസീസ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സിറ്റിങ് നടത്തി. ഇന്ന് രാവിലെ 11 മണിക്ക് നടന്ന സിറ്റിങിൽ പഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ അബൂബക്കർ, സെക്രട്ടറി പി.ആർ ജോൺ, പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് ഉദ്യോഗസ്ഥർ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, മേറ്റുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments