അനിത ടീച്ചർ മികച്ച ക്ഷീര കർഷക


പട്ടിക്കാട്. സംസ്ഥാന ക്ഷീര വികസന വകുപ്പ് ഒല്ലൂക്കര ബ്ലോക്കിലെ 2022 ലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡ് പട്ടിക്കാട് അറയ്ക്കൽ വീട്ടിൽ അനിതകുമാരിക്ക് ലഭിച്ചു. ഒല്ലൂക്കര ബ്ലോക്ക് ക്ഷീര സംഗമത്തിൽ വെച്ച് റവന്യൂ മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിച്ചു. വിലങ്ങന്നൂർ അറയ്ക്കൽ മദേഴ്‌സ് ഡയറി ഫാം ഉടമയായ അനിത ടീച്ചർക്ക് ഇത് രണ്ടാം തവണയാണ് അവാർഡ് ലഭിക്കുന്നത്. കല്ലിങ്കൽപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച ശേഷം ശുദ്ധമായ പാലും പാലുൽപന്നങ്ങളും  ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക രീതിയിൽ മദേഴ്‌സ് ഡയറി ഫാം എന്ന സംരംഭം തുടങ്ങു കയായിരുന്നു. വിലങ്ങന്നൂർ ക്ഷീരസംഘത്തിലെ അംഗമാണ്.  മുൻ കാർഷിക സർവകശാല ജീവനക്കാരനും ക്ഷീരകർഷകനുമായ അറയ്ക്കൽ മോഹനന്റെ പിന്തുണയും സഹായവു മാണ് തന്നെ അവാർഡിന് അർഹയാക്കിയതെന്ന് അനിത ടീച്ചർ പറഞ്ഞു.



Post a Comment

0 Comments