ലഹരിമുക്ത കേരളം രണ്ടാം ഘട്ടം: 'ലഹരിയില്ലാ തെരുവ്' ജനുവരി 25ന്


തൃശൂർ. സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'ലഹരിയില്ലാ തെരുവ്' ജനുവരി 25 വൈകീട്ട് 2 മുതൽ 4 വരെ തൃശൂർ സ്വരാജ് റൗണ്ട് റോഡിൽ വെച്ച് നടക്കും. പാറമേക്കാവ് മുതൽ വിദ്യാർത്ഥി കോർണർ വരെയുള്ള വിവിധ പ്ലോട്ടുകളിൽ ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന കലാകായിക പരിപാടികൾ സംഘടിപ്പിക്കും. 

ഫ്‌ലാഷ് മോബ്, തെരുവ് നാടകം, ഗാനമേള,  വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മാജിക് ഷോ, മിമിക്രി, മോണോ ആക്ട്, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ  കലാപരിപാടികളും ബാഡ്മിന്റൺ, കരാട്ടെ, തൈകൊണ്ടേ ,ബാസ്‌കറ്റ് ബോൾ ,വോളി ബോൾ എന്നിവയുടെ പ്രദർശനവും നടക്കും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, ആരോഗ്യം, ഫയർ ആന്റ് റെസ്‌ക്യൂ, പി.ആർ.ഡി, എൻ.എസ്.എസ്, എൻ.സി.സി , സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് , ജൂനിയർ റെഡ് ക്രോസ് തുടങ്ങി വിഭാഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക. 

പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾ, സ്‌കൂൾ, കോളേജുകൾ എന്നിവ അവതരിപ്പിക്കുന്ന ഇനങ്ങളുടെ വിവരങ്ങൾ 9495930319,  9809149316 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ  vimukthitshr@gmail.com എന്ന ഇ മെയിലേയ്ക്ക് അയയ്ക്കുകയോ ചെയ്യുക.



Post a Comment

0 Comments