റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ നേതൃത്വ പഠന ക്യാമ്പ് തുടങ്ങി


കണ്ണാറ. കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ ദ്വിദിന ജില്ലാ നേതൃത്വ പഠന ക്യാമ്പ് കെ.എഫ്.ആർ.ഐയിൽ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവന്റെ ഭൂമി കയ്യേറി പിടിച്ചു വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും അവരിൽ നിന്നും ഭൂമി പിടിച്ചെടുക്കാൻ സർക്കാരിന് ഒരു മടിയും ഉണ്ടാകില്ല എന്ന്  മന്ത്രി പറഞ്ഞു. സർക്കാർ പുതിയ സാങ്കേതികവിദ്യകളുമായി മുന്നോട്ടു പോകുമ്പോൾ ഒത്തൊരുമിച്ച് കൂടെ നിൽക്കുന്നവരാണ് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനിലെ പ്രവർത്തകരെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ല പ്രസിഡന്റ് ടി.കെ അനിൽകുമാർ അധ്യക്ഷത വഹിച്ച ക്യാമ്പിൽ ജില്ലാ സെക്രട്ടറി എം.എം നൗഷാദ്, ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.എ ശിവൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം നജീം, വി.വി. ഹാപ്പി, വി.ജെ. മെർളി, ഹുസൈൻ പുതുവന, വി.വി. പ്രസാദ്, പി.ജി. രജിത്ത്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments