പട്ടിക്കാട്. ചെമ്പൂത്ര കുരങ്ങൻപാറയിൽ കലമാനെ (മ്ലാവ് - Cervus unicolor) ചത്ത നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ വിദ്യാവിലാസിനിയുടെ റബ്ബർ തോട്ടത്തിൽ നിന്നാണ് ചത്ത് പഴകിയ നിലയിൽ കലമാനെ കണ്ടെത്തിയത്. വീഴ്ചയിൽ ഉണ്ടായ പരിക്കാണ് ചത്തതിന് കാരണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ. ലോഹിതാക്ഷന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പട്ടിക്കാട് മൃഗാശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് വാണിയംപാറ വനമേഖലയിൽ മറവു ചെയ്തു.


0 Comments