ആം ആദ്മി പാർട്ടി പ്രതിഷേധ ജാഥകൾ സംഘടിപ്പിച്ചു


പട്ടിക്കാട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥകൾ സംഘടിപ്പിച്ചു. മണ്ഡലം കൺവീനർ ജോൺസൻ ഐനിക്കൽ ജാഥ ഉദ്ഘാടനം ചെയ്തു. പാർട്ടി പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സാബു ഡാനിയേൽ, ജില്ലാ സെക്രട്ടറി ജിജോ, ഡെൽഹി വോളിണ്ടിയർ റാണി ആന്റോ , പുത്തൂർ മുൻ കൺവീനർ അലോഷ്യസ് കുറ്റിക്കാട്ട്,  സെക്രട്ടറി തോമസ്, നടത്തറ പഞ്ചായത്ത് കൺവീനർ അനൂപ്, പാണഞ്ചേരി കൺവീനർ ബാസ്റ്റിൻ മാത്യു, മണ്ഡലം ട്രഷറർ ജെമിൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments