വാണിയംപാറ. ദേശീയപാതയിൽ മേലേചുങ്കത്ത് അടിപ്പാതയുടെയും വാണിയംപാറയിലും കൊമ്പഴയിലും ആകാശ നടപ്പാതകളുടെയും നിർമ്മാണം ഉടൻ ആരംഭിക്കാൻ ഹൈവേ അതോറിറ്റിയിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കുതിരാൻ ജനകീയ സമിതി മന്ത്രി കെ. രാജന് നിവേദനം നൽകി. ദേശീയപാത കുറുകെ കടക്കുന്നതിനിടെ അപകടങ്ങളും മരണങ്ങളും ഇവിടെ പതിവാണ്. ജീവൻ പണയം വെച്ചാണ് ദിവസവും ആയിരക്കണക്കിന് ആളുകൾ റോഡ് ക്രോസ് ചെയ്യുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ എത്രയും വേഗം അടിപ്പാതയുടെയും ആകാശ നടപ്പാതയുടെയും നിർമ്മാണം തുടങ്ങാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ചെയർമാൻ രാഹുൽ വാണിയംപാറയാണ് മന്ത്രിക്ക് നിവേദനം നൽകിയത്.


0 Comments