പട്ടിക്കാട്. മുപ്പത് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പീച്ചി എസ്‌ഐ എ.ഒ. ഷാജിക്ക് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.സി. അഭിലാഷ് ചടങ്ങിന് നേതൃത്വം നൽകി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏതൊരു വിഷയവുമായി കടന്നു ചെന്നാലും ഉചിതമായ ഇടപെടലുകൾ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു എസ്‌ഐ ഷാജിയെന്ന് അഭിലാഷ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, മണ്ണുത്തി ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസ് പാലോക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്തംഗം ഷൈജു കുര്യൻ, വ്യാപാരി പ്രതിനിധി ജോയ് പാറയ്ക്കൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി സോമൻ കുളപ്പാറ, ജയ്‌മോൻ ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


0 Comments