ജയ് ക്രിസ്റ്റോ സദൻ കുട്ടികൾക്കൊപ്പം ആഘോഷം പങ്കിട്ട് പട്ടിക്കാട് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ


കണ്ണാറ. പട്ടിക്കാട് ഗവ.സ്‌കൂളിലെ 1986 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികൾ വിവിധ പരിപാടികളുമായി കണ്ണാറ ജയ് ക്രിസ്റ്റോ സദനിൽ എത്തി. കിളിക്കൂട് 2023 എന്ന പേരിൽ നടത്തിയ സ്‌നേഹസംഗമത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചാരിറ്റിയുടെ ഭാഗമായി സ്ഥാപനത്തിനുള്ള ചെക്ക് കൈമാറുകയും ചെയ്തു. സെക്രട്ടറി സി.ടി. രവീന്ദ്രൻ, പ്രസിഡന്റ് സി.ടി. ജോമോൻ, ട്രഷറർ എ.സി സിസി, മജീദ് മുല്ലക്കര തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments