പീച്ചി. രാഹുൽ ഗാന്ധി അടക്കമുള്ള കേരളത്തിലെ 19 എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ ബഫർ സോൺ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും ജീവൻ കൊടുത്തും മലയോര ജനതയെ സംരക്ഷിക്കുമെന്നും എം.പി ടി.എൻ പ്രതാപൻ പറഞ്ഞു. വിലങ്ങന്നൂരിൽ യുഡിഎഫ് ജനകീയ രാപ്പകൽ സമര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കുള്ളിൽ ജില്ലയിലെ ബഫർ സോൺ മേഖലയിലൂടെ കടന്നുപോകുന്ന മലയോര സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും ടി.എൻ. പ്രതാപൻ കൂട്ടിച്ചേർത്തു.
ജില്ല യുഡിഎഫ് ചെയർമാൻ എം.പി. വിൻസെന്റ് നേതൃത്വം നൽകി. നേതാക്കളായ കെ.ആർ ഗിരിജൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, കെ.സി. അഭിലാഷ്, സി.വി. കുര്യാക്കോസ്, അഡ്വ. ജോസഫ് ടാജറ്റ്, എ. പ്രസാദ്, കെ.കെ ബാബു, പി.എം ഏലിയാസ്, എം.പി ജോബി, കെ.എൻ പുഷ്പാംഗദൻ, ലീലാമ്മ തോമസ്, ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, ജോർജ് പൊടിപ്പാറ, ബൈജു വർഗീസ്, രവി ജോസ്, സജി പോൾ, കല്ലൂർ ബാബു, കെ.എം ജയന്തി എന്നിവർ പങ്കെടുത്ത് സംസാരിച്ചു


0 Comments