കുതിരാൻ. തുരങ്കത്തിന് സമീപം നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വഴുക്കുംപാറ മേൽപ്പാലം കഴിഞ്ഞ് തുരങ്കം എത്തുന്നതിന് മുൻപായാണ് കാർ മറിഞ്ഞത്. പെരുമ്പാവൂർ വെങ്ങോല സ്വദേശി ഹിലാരിയുടേതാണ് കാർ. പരിക്കേറ്റ ഡ്രൈവറെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വഴുക്കുംപാറ സ്വദേശി നാരേക്കാട്ടിൽ റോബി മത്തായിയുടെ വീട്ടിലേക്ക് ഇറങ്ങുന്ന വഴിയിലേയ്ക്കാണ് കാർ മറിഞ്ഞിട്ടുള്ളത്.


0 Comments