വണ്ടാഴി. ടോറസ് ലോറിയുടെ കാബിന് മുകളിലേയ്ക്ക് മറ്റൊരു ടോറസിന്റെ ബക്കറ്റ് മറിഞ്ഞ് വീണതിനെ തുടർന്ന് ഡ്രൈവർ മരിച്ചു. പുത്തൂർ കൈനൂർ കുരുടൻചിറ തോമ്പിൽ ശശിയുടെ മകൻ സച്ചിൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. വടക്കുമുറി പാലത്തിന് താഴെ ഇഷ്ടിക കളത്തിലേക്ക് മണ്ണുമായി വന്ന ടോറസിന്റെ ബക്കറ്റ് സച്ചിൻ ഓടിച്ചിരുന്ന ടോറസിന്റെ കാബിന് മുകളിലേയ്ക്ക് മറിഞ്ഞ് വീണതിനെ തുടർന്നാണ് അപകടം. കാബിനകത്ത് കുടുങ്ങിയ മൃതദേഹം ഒരു മണിക്കൂറിന് ശേഷം ക്രെയിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. വടക്കഞ്ചേരി പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
.jpeg)

0 Comments