പട്ടിക്കാട്. നിർധനരായ പെൺകുട്ടികൾക്ക് കൈത്താങ്ങ് ആവുകയാണ് പട്ടിക്കാടിലെ സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി. ഞായറാഴ്ച വിവാഹിതരായ മൂന്നു പെൺകുട്ടികൾക്ക്
നാലര ലക്ഷം രൂപയുടെ സ്വർണ്ണമാണ് സെറാഫ്‌സ് പ്രവർത്തകർ സമ്മാനമായി നൽകിയത്. ഓരോരുത്തർക്കും നാല് പവനോളം സ്വർണ്ണമാണ് ഇതുവഴി ലഭിച്ചത്. മണ്ണുത്തി, എടപ്പലം, പട്ടിക്കാട് എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന നിർധനരായ കുടുംബത്തിലെ പെൺകുട്ടികളാണ് സെറാഫ്‌സ് നൽകിയ സ്വർണ്ണമണിഞ്ഞ് ഞായറാഴ്ച കതിർ മണ്ഡപത്തിൽ എത്തുക. റവന്യൂ മന്ത്രി കെ. രാജൻ സെറാഫ്‌സ് പ്രവർത്തകരോടൊപ്പം രണ്ട് പെൺകുട്ടികളുടെ വീടുകളിൽ എത്തി സ്വർണ്ണം കൈമാറി. സമാനതകൾ ഇല്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ സെറാഫ്‌സ് പ്രവർത്തകർ സമൂഹത്തിന് മാതൃകയായി മാറുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
സെറാഫ്‌സ് പ്രസിഡന്റ് ഫാ. സി.എം. രാജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സെറാഫ്‌സ് ഭാരവാഹികളായ എബ്രഹാം നാഞ്ചിറ, ജോസ് തുരുത്താട്ടിൽ, അനിൽ സി പി, ഷാജി തുരുത്താട്ടിൽ, ബെന്നി ടി.വി, ബിനോയ് മേക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി 15 വർഷത്തിനിടെ 56 പെൺകുട്ടികളുടെ വിവാഹത്തിന് സ്വർണ്ണം സമ്മാനമായി നൽകിയിട്ടുണ്ട്. പ്രതിമാസം മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സാധന സഹായമായി നൽകി വരുന്നതായും ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ എബ്രഹാം നാഞ്ചിറ പറഞ്ഞു.


0 Comments