പീച്ചി. കെ റെയിൽ വിഷയത്തിൽ ഇടപെട്ടത് പോലെ ബഫർ സോൺ വിഷയത്തിലും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാകും വരെ യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി വിലങ്ങന്നൂരിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പോലും ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്ത നിലയിൽ സാധാരണക്കാരന്റെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുന്നതാണ് നിലവിലെ സ്ഥിതി എന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമങ്ങളെ തുടർന്ന് ഭീതിയിൽ കഴിയുന്ന കർഷകർ, കാർഷിക വിളകളുടെ വിലയിടിയും ബഫർ സോൺ ഭീതിയും മൂലം കടുത്ത ആശങ്കയിൽ ആണെന്നും എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അഡ്വ. ഷാജി കോടങ്ങണ്ടത്ത്, തോമസ് ഉണ്ണിയാടൻ, അസ്സീസ് താണിപ്പാടം, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, എം.പി. ജോബി, അനിൽ പി. ജി., മനോജ് ചിറ്റിലപ്പിള്ളി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, കെ.സി. കാർത്തികേയൻ, കെ.എൻ. പുഷ്പാങ്കതൻ, കെ.സി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments