കേന്ദ്രസംഘം ജില്ലയിലെ റേഷൻകടകളിൽ പരിശോധന നടത്തി


തൃശൂർ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ റേഷൻകടകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കേന്ദ്രസംഘം പരിശോധന നടത്തി.  ഫിനാൻസ് ഗവൺമെന്റ് ഓഫ് ഇന്ത്യ ഡയറക്ടർ പ്രഭാസ് കുമാറിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്. ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, സിവിൽ സപ്ലൈസ് ഓഫീസർ എം.എസ് മുഹമ്മദ് നിസാർ, ജില്ലാ പ്രൊജക്ട് മാനേജർ നിധിൻ ഗോപാലകൃഷ്ണൻ, താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവർ സംഘത്തെ അനുഗമിച്ചു. റേഷൻകടകളുടെ ഭൗതിക സാഹചര്യം, സ്‌റ്റോക്ക്, ഉപഭോക്താക്കളുടെ അഭിപ്രായം എന്നിവയെല്ലാം സംഘം പരിശോധിച്ചു.



Post a Comment

0 Comments