മകരച്ചൊവ്വ മഹോത്സവം: ക്ഷേത്ര മൈതാനത്ത് തിരുവാതിരക്കളി സംഘടിപ്പിച്ചു


പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിനോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി കർണ്ണകി കൈകൊട്ടിക്കളി സംഘം ചെമ്പൂത്രയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി സംഘടിപ്പിച്ചു. 

ചെമ്പൂത്ര എൻഎസ്എസ് കരയോഗം പ്രസിഡൻറ് കെ .കുമാരൻ, കൊടുങ്ങല്ലൂർക്കാവ്ക്ഷേത്രം പ്രസിഡൻറ് രാജേഷ്, ചെമ്പൂത്ര എൻഎസ്എസ് കരയോഗം ജോയിൻ സെക്രട്ടറി കെ വിജയൻ, സുനില മുരളീധരൻ, കൃഷ്ണകുമാരി അരവിന്ദ്, കോഡിനേറ്റർ സന്ധ്യാ മനോജ് എന്നിവർ ഭദ്രദീപം  തെളിയിച്ചാണ് തിരുവാതിര കളിക്ക് തുടക്കം കുറിച്ചത്. ചെമ്പൂത്രയിൽ ആറുമാസം മുൻപാണ് കർണ്ണകി എന്ന പേരിലുള്ള കൈകൊട്ടി കളി സംഘം ആരംഭിച്ചത്. 12 വനിതകൾ ആണ് തിരുവാതിരക്കളിയിൽ പങ്കെടുത്തത്.



Post a Comment

0 Comments