പാണഞ്ചേരി പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ  കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണം  റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ യുടെ കീഴിലുള്ള പാണഞ്ചേരി സ്വാശ്രയ കർഷക സമിതി മുഖേന കിലോയ്ക്ക് 32 രൂപ നിരക്കിലാണ് പച്ചത്തേങ്ങ കർഷകരിൽ നിന്ന് സംഭരിക്കുക. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്കിൽ നടന്ന കൃഷി ദർശൻ പരിപാടിയുടെ ഭാഗമായാണ് പാണഞ്ചേരി പഞ്ചായത്തിൽ സംഭരണകേന്ദ്രം അനുവദിച്ചത്. കാർഷിക മേഖലയുടെ വികസനത്തിനായി കൃഷി, ഇറിഗേഷൻ വകുപ്പുകളുമായി സംയോജിപ്പിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. 


പാണഞ്ചേരി കൃഷിഭവനിലെ അഗ്രോ ക്ലിനിക്ക് കർഷകർക്ക് സൗജന്യമായി ജൈവ കീടരോഗ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമായി. ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു നിർവ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ,  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ബ്ലോക്ക്  പഞ്ചായത്ത് മെമ്പർമാരായ രമ്യ രാജേഷ്, കെ.കെ. രമേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി. ജലജൻ,  സുബൈദ അബൂബക്കർ, കെ.വി. അനിത, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.സി. സത്യവർമ്മ,  കൃഷി ഓഫീസർ ടി.ആർ. അഭിമന്യു എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments