ബഫർ സോണിനെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ രാപ്പകൽ സമരം


പട്ടിക്കാട്. ഒരു കിലോമീറ്റർ ബഫർ സോണിൽ ജനവാസ മേഖലയെ ഉൾപ്പെടുത്തിയ ഇടതുസർക്കാരിന്റെ മന്ത്രി സഭാ തീരുമാനമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിനെതിരെ രാപ്പകൽ സമരം നടത്തും. ജനുവരി 22, 23 ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലങ്ങന്നൂരിലാണ് സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നേരിട്ട് പരാതികൾ സ്വീകരിക്കും. ജനുവരി 23 തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയിൽ അദ്ദേഹം ഈ വിഷയം ഉന്നയിക്കുമെന്നും ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ അറിയിച്ചു. രാപ്പകൽ സമരത്തിന്റെ ഒരുക്കങ്ങൾ അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെയും, കെ.സി. അഭിലാഷിന്റെയും നേതൃത്വത്തിൽ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, പി.എം. ഏലിയാസ്, കെ.സി. കാർത്തികേയൻ, ജോണി ചിറയത്ത്, ജോസഫ് കാരാക്കട, ഭാസ്‌കരൻ ആദംകാവിൽ, കെ.സി. അഭിലാഷ്, ലീലാമ്മ തോമസ്, കെ.കെ. ബാബു, കെ.പി.ചാക്കോച്ചൻ, ബാബു തോമസ്, ജോർജ്ജ് പൊടിപ്പാറ, ഷിബു പോൾ, സി.ഒ. എൽദോസ്, റോയ് കെ. ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments