തമ്പുരാട്ടിപ്പറമ്പ് വയോജന ക്ലബ്ബ് വാർഷികം ആഘോഷിച്ചു


പട്ടിക്കാട്. തമ്പുരാട്ടിപ്പറമ്പ് വയോജന ക്ലബ്ബിന്റെ വാർഷികവും, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും വാർഡ് മെമ്പർ എം. ജെ. അനീഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരെ സ്‌നേഹവും കരുതലും നൽകി ചേർത്തു പിടിക്കേണ്ടത് പുതിയ തലമുറയുടെ കർത്തവ്യമാണെന്ന് അനീഷ് പറഞ്ഞു. തമ്പുരാട്ടിപ്പറമ്പ്അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എം. നിത മുഖ്യാതിഥിയായിരുന്നു. വാണിയംപാറ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സിബിയുടെ നേതൃത്വത്തിൽജീവിതശൈലീ രോഗനിർണ്ണയക്യാമ്പും സംഘടിപ്പിച്ചു. വയോജന ക്ലബ് ഭാരവാഹികളായ രുഗ്മണി പട്ടിയിൽ, ലക്ഷ്മി ചായിക്കോത്ത്, അങ്കണവാടി വർക്കർ ഓമന, ജെ.പി എച്ച്.എൻ നിജി, സിസ്റ്റർ ലിനി, ആശവർക്കർസുകുമാരി, വെൽഫയർ കമ്മിറ്റി അംഗം മെജോയ്, സരിത, ബിജു, മാത്തുക്കുട്ടി, സീമ, ബിമി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments