പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി


പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ 59 മത് വാർഷികാഘോഷം നടത്തി. സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ.വി. സജു ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ പി.ആർ. സരള, ടി.ജെ. മോളി എന്നിവരെ ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. പാഠ്യപാഠ്യേതര മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും എൻഡോവ്‌മെന്റ് വിതരണവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത നിർവഹിച്ചു. പഞ്ചായത്തംഗം ആനി ജോയ്, പിടിഎ പ്രസിഡന്റ് ജയ്‌സൺ സാമുവൽ, പ്രധാന അധ്യാപിക എ.എം. സീമ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി. സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിതാ സുന്ദരൻ, എൽ.പി. സ്‌കൂൾ പ്രധാന അധ്യാപിക നിർമ്മല ദേവി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments