പട്ടിക്കാട്. ദേശീയപാത അതോറിറ്റിയും തൃശ്ശൂർ എക്‌സ്പ്രസ് വേ ലിമിറ്റഡും സംയുക്തമായി
പട്ടിക്കാട് ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ റോഡ് സേഫ്റ്റി ബോധവൽക്കരണ പരിപാടി നടത്തി. റോഡ് സേഫ്റ്റിയെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചുമുള്ള അവ്യക്തത മൂലം ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദേശീയപാത അതോറിറ്റിയും തൃശ്ശൂർ എക്‌സ്പ്രസ് വേ ലിമിറ്റഡും സംയുക്തമായി ജനുവരി 11 മുതൽ 17 വരെ ഒരാഴ്ച റോഡ് സേഫ്റ്റി വാരമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡൻറ് ജയ്‌സൺ സാമുവൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി. സുദേവൻ, സ്‌കൂൾ പ്രധാന അധ്യാപിക എ.എം. സീമ, എസ്പിസി എസിപിഒ സീമ സി.ആർ., പന്നിയങ്കര ടോൾ പ്ലാസ പ്രോജക്ട് ഡയറക്ടർ മുകുന്ദൻ മണ്ണിന്മേൽ, തൃശ്ശൂർ എക്‌സ്പ്രസ് വേ ലിമിറ്റഡ് പിആർഒ അജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments