പട്ടിക്കാട്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ഒല്ലൂരിനെ പ്രതിനിധീകരിച്ച് കെഎസ്‌യു ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെസ്സൻ വർഗീസ് കാശ്മീരിൽ എത്തി. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് യൂത്ത് കോൺഗ്രസ്സ് കെഎസ്‌യു ഭാരവാഹികളായ അഞ്ച് പേർ മാത്രമാണ് യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, എംപി മാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ എന്നിവരോടൊപ്പം ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കാശ്മീരീലെ സമാപന ചടങ്ങിൽ പങ്കെടുത്തത് ബ്ലസൻ വർഗീസ് മാത്രമാണ്. യാത്ര പുറപ്പെടുന്നതിന് മുൻപ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയിരുന്നു.


0 Comments