ഭാരത് ജോഡോ യാത്ര സമാപനം: പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദേശീയോദ്ഗ്രഥന സംഗമമായി ആഘോഷിച്ചു


പീച്ചി. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പീച്ചി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സംഗമമായി ആഘോഷിച്ചു. വിലങ്ങന്നൂർ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുവാനുള്ള രാഹുൽഗാന്ധിയുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ വലിയ സ്വീകരണമാണ് ഭാരത ജോഡോ യാത്രയുടെ വലിയ വിജയമെന്ന് കെ.സി അഭിലാഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിന്ദു ബിജു, മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, നേതാക്കളായ സജി താന്നിക്കൽ, എം കെ ശിവരാമൻ, റോയ് തോമസ്, ബി ആർ എഡിസൺ, തങ്കായി കുര്യൻ, ഷൈജു കുര്യൻ, ജിഫിൻ ജോയ്, സി.ഡി ആൻറണി, വിനോദ് തേനംപറമ്പിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments