വിലങ്ങന്നൂർ. പീച്ചീ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.സി. അഭിലാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ തീവ്രവാദ പ്രവർത്തനം ഗാന്ധിജിയുടെ കൊലപാതകമാണെന്നും, അഹിംസാ മന്ത്രം കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ മഹാത്മാവിനെ കേവലം മതവിദ്വേഷത്തിന്റെ പേരിലാണ് ആർ.എസ്.എസ്. തീവ്രവാദികൾ വധിച്ചത് എന്നും കെ.സി. അഭിലാഷ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിന്ദു ബിജു, മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, നേതാക്കളായ സജി താന്നിക്കൽ, എം കെ ശിവരാമൻ, റോയ് തോമസ്, ബി ആർ എഡിസൺ, തങ്കായി കുര്യൻ, ഷൈജു കുര്യൻ, ജിഫിൻ ജോയ്, സി.ഡി ആൻറണി, വിനോദ് തേനംപറമ്പിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments