പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2023-24 വർഷത്തേക്കുള്ള ജനകീയ ആസൂത്രണ പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനുള്ള വികസന സെമിനാർ പണച്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജന് നൽകി ഉദ്ഘാടനം നിർവഹിച്ചു. 

പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ പദ്ധതി അവതരണം നടത്തി. വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ഫ്രാൻസിന ഷാജു, പ്രതിപക്ഷ നേതാവ് ബാബു തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.വി അനിത, സുബൈദ അബൂബക്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വി ചന്ദ്രൻ, കെ പി ചാക്കോച്ചൻ, ചന്ദ്രശേഖരൻ മാസ്റ്റർ, സെക്രട്ടറി പി.ആർ ജോൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments