പീച്ചി സ്‌കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


പീച്ചി. പീച്ചിഡാം ലയൺസ് ക്ലബ്ബും പീച്ചി പോലീസും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പീച്ചി ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്ന പരിപാടി എസ്‌ഐ എ.ഒ. ഷാജു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റോയ് നൈനാൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഉലഹന്നാൻ, ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സനോജ് പി തോമസ്, സുരേന്ദ്രൻ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments