കുതിരാൻ തുരങ്കത്തിന് സമീപം വാഹനാപകടം: ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണം അപകട കാരണം


പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് കിഴക്ക് വശത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ കാർ അപകടത്തിൽ പെട്ടു. പാലം കഴിഞ്ഞുള്ള വളവിലാണ് അപകടം. ഇന്ന് രാവിലെ 8.45ന് ആണ് അപകടം സഭവിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്നുള്ള മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.

ദേശീയപതയിൽ പാലക്കാട് ഭാഗത്തേക്കുള്ള മൂന്നുവരി പാത, കുതിരാൻ തുരങ്കത്തിന് കിഴക്ക് വശത്തുള്ള പാലം കഴിയുന്നതോടെ 250 മീറ്ററോളം ദൂരം രണ്ടുവരിയായാണ് കടന്നു പോകുന്നത്. പ്രദേശത്ത് പാതയിൽ വളവുള്ള ഭാഗം ആയതിനാൽ പാതയുടെ വീതി കുറയുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടില്ല. ഇത് മൂലം മൂന്ന് വരിയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുകയും നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയുമാണ് പതിവ്. തൃശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതാണ് ദേശീയപാതയുടെ വീതി കൂട്ടാൻ തടസ്സം എന്നാണ് നിർമ്മാണ കമ്പനി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ടോൾ പിരിവ് ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്ത് സർവ്വീസ് റോഡ് നിർമ്മിക്കുകയോ പാതയുടെ വീതി കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുകയോ കമ്പനി അധികൃതർ ചെയ്തിട്ടില്ല.



Post a Comment

0 Comments