ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ ആരംഭിച്ചു


ആൽപ്പാറ. ഇന്ത്യാ പെന്തെ ക്കോസ്ത് ദൈവസഭ തൃശൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച കൺവെൻഷൻ ഞായർ വരെ ആൽപ്പാറ ഐപിസി ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. സമർപ്പണ ശുശ്രൂഷ സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് നിർവഹിച്ചു. 
ദിവസവും വൈകീട്ട് 6.30 മുതലാണ് പൊതുയോഗം. പാസ്റ്റർമാരായ റോയി തോമസ്, ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഡോ. ജോയി എബ്രഹാം, പാസ്റ്റർമാരായ എബ്രഹാം ജോർജ്,   അനീഷ് തോമസ്, കെ.ജെ. തോമസ്, സിസ്റ്റർ റീജ ബിജു എന്നിവർ വരും ദിവസങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ ബേബി എബ്രഹാം, കെ.എം. ദാനിയേൽ, പാസ്റ്റർ വി.വി. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഷിജു സാമുവേൽ, ജോബി ജോൺ എന്നിവർ ക്വയറിന് നേതൃത്വം നൽകും.



Post a Comment

0 Comments