മഞ്ഞക്കുന്നിൽ പ്രാണിയുടെ ആക്രമണം: മരങ്ങൾ ഉണങ്ങുന്നതായി നാട്ടുകാർ


പട്ടിക്കാട്. മഞ്ഞക്കുന്ന് പൂളച്ചുവട്ടിൽ പ്രാണിയുടെ ആക്രമണത്തിൽ മരങ്ങൾ ഉണങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. പൂളച്ചുവട് സെന്ററിൽ ഉങ്ങ് ഇനത്തിൽപ്പെട്ട മരത്തിലാണ് പ്രാണിയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. സൈക്ലോപെൽറ്റ സിക്കിഫോളിയ എന്ന പേരിൽ അറിയപ്പെടുന്ന പ്രാണിയാണ് കഴിഞ്ഞ ചില ആഴ്ചകളായി പ്രദേശത്തെ മരങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന് അവയെ ഉണക്കുന്നത്. 

തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവയെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഡിനിഡോറിഡേ കുടുംബത്തിലെ ഒരു തരം പ്രാണിയാണ് ഇവയെന്ന് വിദഗ്ധർ പറയുന്നു. ഇവ അപകടകാരികൾ അല്ല എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ഇവയുടെ ആക്രമണം പ്രദേശത്തെ കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ. എത്രയും വേഗം അധികൃതർ ഇടപ്പെട്ട് ഇവയെ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments