പട്ടിക്കാട്: കണ്ണാറ സെന്റ് ജോസഫ് പള്ളിയിൽ വി. യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. വർഗ്ഗീസ് ഊക്കൻ കൊടിയേറ്റി. ചടങ്ങിൽ കൈകാരന്മാരായ ബേബി കീരാംതടത്തിൽ, തോമസ് ഞാളിയൻ, ബേബി വെള്ളമുണ്ടയ്ക്ക തോട്ടത്തിൽ, കൺവീനർ റൈജു വെട്ടത്ത്, ജോയിൻ കൺവീനർമാരായ ഷൈജു വള്ളിമാലിൽ, ബൈജു കുടിലിൽ, ട്രഷറർ ചാക്കോച്ചൻ പുല്ലാട്ട്, പബ്ലിസിറ്റി കൺവീനർ ജെയിംസ് ഇലവുംതറപ്പിൽ എന്നിവർ പങ്കെടുത്തു.
തിരുനാൾ ദിവസമായ ജനുവരി 22 ഞായറാഴ്ച 6 30 ന് വിശുദ്ധ കുർബാനയും. 10 30 ന് ആഘോഷമായ തിരുനാൾ പാട്ട് കുർബാനയും ഉണ്ടായിരിക്കും.


0 Comments