തൃശൂർ. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് വാക്‌സിൻ എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ നിർദ്ദേശം. ജില്ലയിൽ കരുതൽ ഡോസ് എടുക്കേണ്ടവരിൽ 20 ശതമാനം പേർ മാത്രമേ എടുത്തിട്ടുള്ളുവെന്നും വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ഉപയോഗം വ്യാപകമാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.


0 Comments