മുടിക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു


പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം 23-ാം വർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടത്തി. പരമേശ്വരൻ കുറുമാംമ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി കെ.ഐ ചാക്കുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. ഷിജോ പി. ചാക്കോ, സാബു മണപ്പുറത്ത്, കബീർ താഴത്ത്പറമ്പിൽ, രജീഷ് ചോറാട്ടിൽ, അസീസ് പുതുവിട്ടിൽ, ബാബു കുമ്പളത്ത്പറമ്പിൽ, മുത്ത് തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments