പട്ടിക്കാട്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനം
പാണഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ദേശീയോദ്ഗ്രഥന സംഗമമായി ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള രാഹുൽഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഭാരത് ജോഡോ യാത്രയുടെ സമാപന ദിനം ദേശീയോദ്ഗ്രഥന സംഗമമായി ആഘോഷിക്കുന്നത് എന്ന് അഭിലാഷ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി. സി അംഗം ലീലാമ്മ തോമസ്, സി.വി. ജോസ്, പ്രവീൺ രാജു, സി.എസ്. ശ്രീജു, ബിന്ദു ബിജു, റീന മേരി, കെ ചാക്കുണ്ണി, കെ.ബി. ലിബീഷ്, ജിഫിൻ ജോയ്, കെ.എം. പൗലോസ്, കെ. രാമകൃഷ്ണൻ , സജി താന്നിക്കൽ, എ.സി. മത്തായി, സാലി തങ്കച്ചൻ, തിമോത്തി പാർലിക്കാടൻ എന്നിവർ നേതൃത്വം നൽകി.
.jpeg)

0 Comments