വാണിയമ്പാറയിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവിന് പരിക്ക്


പട്ടിക്കാട്. വാണിയമ്പാറയിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക്. മണിയൻകിണർ സ്വദേശി വൈശാഖ് (20) നാണ് കാലിന് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ നിന്നും തിരിയാൻ ശ്രമിക്കുന്നതിനിടെ വൈശാഖിന്റെ ബൈക്കിൽ ഇതേ ദിശയിൽ പോയിരുന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. വാണിയമ്പാറയിലെ 108 ആംബുലൻസിലാണ് വൈശാഖിനെ ആശുപത്രിയിൽ എത്തിച്ചത്.


Post a Comment

0 Comments