പട്ടിക്കാട് വൻ തീപിടുത്തം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുന്നു

പട്ടിക്കാട്. ദേശീയപാതയോരത്ത് പഴയ ന്യൂ കോളേജിന് സമീപം വൻ തീപിടുത്തം ഉണ്ടായി. മേൽപ്പാലം എത്തുന്നതിനു മുൻപ് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയോരത്താണ് തീ പടർന്നു പിടിച്ചിട്ടുള്ളത്. തൃശ്ശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സമീപത്ത് ഉണ്ടായിരുന്ന ഉന്തുവണ്ടി കട പൂർണ്ണമായും കത്തി നശിച്ചു. ആക്രി സാധനങ്ങൾ വിൽക്കുന്ന കടയും, വർക്ക് ഷോപ്പും, വീടുകളും പ്രദേശത്ത് ഉണ്ടെങ്കിലും കൂടുതൽ തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. തുടക്കത്തിൽ പീച്ചി പോലീസ് എസ്ഐ എ.ഒ. ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. 



Post a Comment

0 Comments