യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു


പട്ടിക്കാട്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി പാണഞ്ചേരി പഞ്ചായത്ത് അംഗം സി.എസ്. ശ്രീജു ഉദ്ഘാടനം ചെയ്തു. ഛായാചിത്രത്തിന് മുന്നിൽ തിരിതെളിച്ച് പുഷ്പാർച്ചന നടത്തി. തികഞ്ഞ മതേതരവാദി ആയതുകൊണ്ടാണ് വർഗ്ഗീയവാദികളുടെ വെടിയുണ്ടകൾക്കിരയായി മഹാത്മാവിന് രക്തസാക്ഷിയാകേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക്കാട് സെന്ററിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ അധ്യക്ഷനായ ചടങ്ങിന് മണ്ഡലം വൈസ് പ്രസിഡന്റ് ജിഫിൻ ജോയ്, ഭാരവാഹികളായ ജിതിൻ മൈക്കിൾ, ആൽവിൻ എഡിസൺ, സിബിൻ ജോസഫ്, ആൽബിൻ ആന്റോ, ഐ.എൻ.ടി.യു.സി നേതാക്കളായയ കെ.സി.അബി, എ.പ്രേമൻ, എ. രതീഷ്, വിനു തിമത്തി എന്നിവർ  നേതൃത്വം നൽകി.



Post a Comment

0 Comments