ചീനിക്കടവ്. കണ്ണാറ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ചീനിക്കടവ് സെൻറ് മേരീസ് കുരിശും തൊട്ടിയിൽ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ നടക്കും. ജനുവരി 15, 16 (ഞായർ, തിങ്കൾ) തീയതികളിലാണ് പെരുന്നാൾ. ഞായറാഴ്ച വൈകിട്ട് എട്ടിനും, തിങ്കളാഴ്ച രാവിലെ എട്ടിനും ഫാ. ഏലിയാസ് അരീയ്ക്കൽ പ്രസംഗിക്കും. വികാരി ഫാ. ബേസിൽ പൗലോസ് കൊല്ലാർമാലി, സെക്രട്ടറി കെ.വി. മനോജ് കദളിപ്പറമ്പിൽ, ട്രസ്റ്റി കെ.പി. ബെന്നി കണ്ണേക്കാട്ട് എന്നിവർ നേതൃത്വം നൽകും. ചീനിക്കടവ് കോഴിപ്പാടൻ മോളി ഫ്രാൻസിസ് കുടുംബമാണ് പെരുന്നാൾ ഏറ്റു കഴിക്കുന്നത്.
0 Comments