പീച്ചി. കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പിലൂടെ വിതരണം ചെയ്യുന്നത് കലക്കവെള്ളം. ഇതിനെതിരെ കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡൻറ് ബാബു തോമസിന്റെ നേതൃത്വത്തിൽ അതോറിറ്റി ഓഫീസിലെത്തി ഓവർസിയറെ കണ്ട് പ്രതിഷേധം അറിയിച്ചു. തൃശൂർ ടൗണിലേക്ക് ഡാമിലെ ഉപരിതലത്തിൽ നിന്നും ശുദ്ധമായ തെളിഞ്ഞ ജലം എടുത്ത് വിതരണം ചെയ്യുമ്പോൾ ഡാം സ്ഥിതി ചെയ്യുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് മലിന ജലമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത് എന്ന് ബാബു തോമസ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പ്രവർത്തിയാണ് അധികൃതർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ തെളിഞ്ഞ വെള്ളം നൽകാൻ സാധിക്കുമെന്ന് ഓവർസിയർ പ്രതിഷേധക്കാരെ അറിയിച്ചു. ഒരാഴ്ചക്കകം ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്ങിൽ തൃശൂർ ഭാഗത്തേക്കുള്ള വിതരണ പൈപ്പ് ലൈനിന്റെ മെയിൻ വാൽവ് അടച്ച് പ്രതിഷേധിക്കുമെന്ന് ബാബു തോമസ് മുന്നറിയിപ്പ് നൽകി.
എന്നാൽ പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളിമാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പ്ലാന്റ് ശുചീകരിച്ചു ജലവിതരണം പൂർവ്വസ്ഥിതിയിലാക്കി പരിഹരിച്ചെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരിലുള്ള പത്രവാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ മാലിന്യം നിറഞ്ഞ കുടവെള്ളമാണ് പൈപ്പിലൂടെ വരുന്നതെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഷിബു പോൾ, സജി താന്നിക്കൽ, പി.ഡി ആന്റണി, തങ്കായി കുര്യൻ, ജോയ്, ഐഎൻടിയുസി തൊഴിലാളികൾ തുടങ്ങയവരും പങ്കെടുത്തു.
.jpeg)

0 Comments