റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷൻ വാർഷികം ആഘോഷിച്ചു


ആൽപ്പാറ. റോസ് ഗാർഡൻ സ്ട്രീറ്റ് റസിഡൻഷ്യൽ അസോസിയേഷന്റെ മൂന്നാം വാർഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷവുമായ 'റോസ് ഗാർഡൻ  ഫെസ്റ്റ്  2022' നടത്തി. ഡിസംബർ 30 വൈകിട്ട് 6 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇ.വി. പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരേതരായ അന്ന ജോസ് മാളിയേക്കൽ, അസോസിയേഷൻ രൂപീകരണത്തിന് മുൻകൈ  എടുത്ത ഫൈസൻ എന്നിവരെ അനുസ്മരിച്ചു. വാർഡ് മെമ്പർ സുശീല രാജൻ മുഖ്യാതിഥിയായി. കൂട്ടായ്മയിലെ മുതിർന്ന അഗം അമ്മിണിയെ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. കെ.കെ. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി എൻ.ജി വിനേഷ്,  വൈസ് പ്രസിഡന്റ് ടി.ജെ വർഗീസ്. കൾച്ചറൽ സെക്രട്ടറി ആനിസ്  ഷാജു, ട്രഷറർ അനു ഫൈസൻ എന്നിവർ സംസാരിച്ചു. സ്‌നേഹവിരുന്നും വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.



Post a Comment

0 Comments