പട്ടിക്കാട്. തൃശൂർ പീച്ചിഡാം ബസ് ഓണേഴ്‌സും ട്രേഡ് യൂണിയനുകളും സംയുക്തമായി പീച്ചി റോഡ്, പട്ടിക്കാട് ജങ്ഷനുകളിൽ ബസുകളുടെ സമയ ക്രമം രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചു. വെള്ളക്കാരിത്തടം, പയ്യനം, മാരായ്ക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ സമയ ക്രമം പീച്ചി റോഡ് ജങ്ഷനിലെ ബോർഡിലും തെക്കുംപാടം, പൂവൻചിറ, വെള്ളക്കാരിത്തടം, പയ്യനം, മാരായ്ക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ സമയ ക്രമം പട്ടിക്കാട് സെന്ററിലെ ബോർഡിലും രേഖപ്പെടുത്തിയിട്ടുണ്ട്. സിഐടിയു ജില്ല വൈസ് പ്രസിഡന്റ് പവനൻ, ബസ് ഉടമ സംഘടന പീച്ചി മേഖല യൂണിറ്റ് പ്രസിഡന്റ് ജോൺസൻ മഹിമ, ബസ് ഉടമ ഗോപി, കണ്ടക്ടർ ദാസൻ എന്നിവർ പങ്കെടുത്തു.


0 Comments