തൃശൂർ. ദക്ഷിണേന്ത്യൻ ശാസ്ത്രമേള തൃശൂരിൽ നാളെ ആരംഭിക്കും. 31 വരെ നടക്കുന്ന ശാസ്ത്രമേളയ്ക്ക് പങ്കെടുക്കാൻ കുട്ടികൾ എത്തിത്തുടങ്ങി. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേർന്ന കർണ്ണാടകയിൽ നിന്നുള്ള ടീമിന് ജില്ലാ കലക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പൂക്കളും മധുരപലഹാരങ്ങളും നൽകിയാണ് അവരെ സ്വീകരിച്ചത്. ഓർഗനൈസിങ്ങ് കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ മദനമോഹനൻ ടി വി, സ്വീകരണ കമ്മിറ്റി കൺവീനർ കരിം വി എം, ജോയിന്റ് കൺവീനർ സാജൻ ഇഗ്‌നേഷ്യസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മജൂഷ് എൽ,ട്രാൻസ്‌പോർട് കമ്മിറ്റി കൺവീനർ കെ എസ് സ്മിത, ട്രോഫി കമ്മിറ്റി കൺവീനർ എം എ സാദിക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.


0 Comments