ശ്വാസനാളം ചുരുങ്ങുന്ന അപുർവ്വരോഗം: യുവതി ചികിത്സ സഹായം തേടുന്നു


പട്ടിക്കാട്. ശ്വാസനാളം ചുരുങ്ങുന്ന (Tracheal Stenosis) അപൂർവ്വ രോഗം ബാധിച്ച മൂലംകോട് കളത്തിൽ മാരിമുത്തു മകൾ കലാമണി (18) ചികിത്സ സഹായം തേടുന്നു. കഴിഞ്ഞ ഏഴ് വർഷമായി ഈ രോഗം ബാധിച്ച് ചികിത്സയിലാണ് കലാമണി. ഇപ്പോൾ യന്ത്ര സഹായത്തോടെ ട്യൂബ് വഴിയാണ് ശ്വസിക്കുന്നത്. ശ്വാസനാളം 5 സെന്റീമീറ്റിർ ചുരുങ്ങിയിട്ടുണ്ട് ശസ്ത്രക്രിയ നടത്തിയാൽ അസുഖം ഭേദമാകുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതിന് 5 ലക്ഷം രൂപ ചിലവ് വരും. പൊള്ളാച്ചി എംസിസി ട്രസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ഇതിനുള്ള തുക കണ്ടെത്താൻ കാലാമണിയുടെ നിർധന കുടുംബത്തിന് നിവൃത്തിയില്ല. 

അച്ചൻ മാരിമുത്തു ജോലിക്കിടെ മരത്തിൽ നിന്നും വീണ് മരിച്ചുപോയതാണ്. അമ്മ മുത്തുലക്ഷ്മി കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. വിവാഹിതയായ മൂത്ത സഹോദരി ഭർത്താവ് മരിച്ചതിനെ തുടർന്ന് കുട്ടികളുമായി ഇവരുടെ കൂടെയാണ് താമസം. 

കലാമണിയുടെ ചികിത്സയ്ക്കായി സുമനസുകളിൽ നിന്ന് സഹായം സ്വീകരിക്കാനായി പട്ടിക്കാട് കാത്തലിക് സിറിയൻ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 007707641528190001. IFSC: CSBK0000077. Account Name: MUHAMMAD SHAROOKH V S, MUTHULAKSHMI



Post a Comment

0 Comments