'ഉണർവ്' വനിത മുന്നേറ്റ ജാഥയിൽ സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണം നടത്തി


പട്ടിക്കാട്. ജോയിൻറ് കൗൺസിലിന്റെ നേതൃത്വത്തിൽ 'ഉണർവ്വ്' എന്ന പേരിൽ സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥയിൽ നിന്നും സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണ പൊതുസമ്മേളന ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ജോയിൻറ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ജൂലൈ നാല് മുതൽ ജൂലൈ 25 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥക്ക് പഠനോപകരണങ്ങൾ നൽകിയാണ് സ്വീകരണം ലഭിച്ചത്. ഇങ്ങനെ ലഭിച്ച പഠനോപകരണങ്ങൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ ഇകെഎം യുപി സ്‌കൂളിലേക്കും പട്ടിക്കാട് ഗവ. എൽപി സ്‌കൂളിലേക്കുമാണ് നൽകുന്നത്. ജോയിൻറ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. സ്‌കൂളുകളുടെ പ്രധാന അധ്യാപകരായ ആർ ഓമന, നിർമ്മലാദേവി എന്നിവർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. കലാജാഥയ്ക്ക് നേതൃത്വം നൽകിയ വി.വി ഹാപ്പി, ടി.ജി വിജിമോൾ, ഇ. രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിത കമ്മിറ്റി ജില്ലാ സെക്രട്ടറി ടി.ജി വിജിമോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ജെ മെർളി, എം.എസ് സുഗത കുമാരി, എം.എച്ച് സമീറ, വി.വി പ്രസാദ് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Post a Comment

0 Comments