വാര്യത്ത് ജയരാജ് (പുത്തൻകുളം ശിവൻ) ഓർമ്മയായി


ആൽപ്പാറ. പാണഞ്ചേരി പഞ്ചായത്തിലെ ആനപ്രേമികളുടെ കണ്ണും മനസ്സും കവർന്നെടുത്ത വാര്യത്ത് ജയരാജ് എന്ന കുട്ടി കൊമ്പൻ പുത്തൻകുളം ശിവൻ (16) ഓർമ്മയായി. ഇന്നലെ രാത്രിയാണ് ചരിഞ്ഞത്. 

2007 ഏപ്രിൽ രണ്ടിന് കൊല്ലം ജില്ലയിലെ പുത്തൻകുളം ആന തറവാട്ടിൽ ആയിരുന്നു ജനനം. പുത്തൻകുളം ഷാജി 2006 ൽ ബീഹാറിലെ സോൺപൂർ മേഖലയിൽ നിന്നും കൊണ്ടുവന്ന ലക്ഷ്മിയാണ് അമ്മ. നാട്ടാന ജന്മം നൽകിയ കുട്ടി കുറുമ്പൻ എന്ന പ്രത്യേകതയും ജയരാജിന് ഉണ്ടായിരുന്നു. വടക്കൻ പറവൂർ പഴങ്ങാട്ട് ചെറിയപ്പിള്ളി വാര്യത്ത് ജെറോമിന്റെ ഉടമസ്ഥതയിലുള്ളതാണ് വാര്യത്ത് ജയരാജ് ഇപ്പോൾ. 2016 അദ്യമാസങ്ങളിലാണ് ആനയെ ജെറോം സ്വന്തമാക്കിയത്. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ആദ്യമായി തിടമ്പേറ്റിയത്.

കഴിഞ്ഞ രണ്ട് വർഷമായി ആൽപ്പാറ സ്വദേശിയുടെ കീഴിലാണ് ആന. 





Post a Comment

0 Comments